daily
ഡി.വൈ.എഫ്‌.ഐ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധം

പത്തനംതിട്ട : ഇന്ത്യൻ സൈന്യത്തിൽ താത്കാലിക നിയമനം നടത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. അടൂരിൽ ജില്ലാ സെക്രട്ടറി ബി.നിസാം ഉദ്ഘാടനം ചെയ്തു. എൻ. സി. അബീഷ് അദ്ധ്യക്ഷത വഹിച്ചു.
തിരുവല്ലയിൽ കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, റാന്നിയിൽ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, പത്തനംതിട്ടയിൽ സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.