 
പത്തനംതിട്ട : പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ നഗരത്തിൽ വൻ പ്രതിഷേധം. ഇന്നലെ രാവിലെ മുതൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ എം.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസത്തിന്റെ തുടർച്ചയായി വൈകുന്നേരം ടൗണിലേക്ക് നടത്തിയ ബഹുജനറാലിയും നടന്നു.
ഉപവാസത്തിന് എം.സി.വൈ.എം പത്തനംതിട്ട രൂപത പ്രസിഡന്റ് അജോഷ് എം. തോമസ്, അജപാലനസമിതി സെക്രട്ടറി സണ്ണി മാത്യു പാറയ്ക്കൽ, വൈദിക, അൽമായ യുവജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രൂപതയുടെ മുൻ അദ്ധ്യക്ഷൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറാൾ മോൺ. ഡോ.ഷാജി മാണികുളം, പ്രൊക്കുറേറ്റർ ഫാ.ജിൻസ് മേപ്പുറത്ത്, എം.സി.വൈ.എം ഡയറക്ടർ ഫാ.സ്‌കറിയ പതാലിൽ, മദർ ഹൃദ്യ എസ്.ഐ.സി, സുബിൻ തോമസ്, ഫാ.സ്‌കോട്ട് സ്ലീബാ പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സി.ബി.സി.ഐ വൈസ് പ്രസിഡന്റ് ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത റാലി ഉദ്ഘാടനം ചെയ്തു.
മെത്രാപ്പോലീത്തമാരായ ഡോ.സാമുവേൽ മാർ ഐറേനിയോസ്, ഡോ.ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഡോ.ജോസഫ് മാർ തോമസ് എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപനസന്ദേശം നൽകി.