പന്തളം:കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ്ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും യോഗവും നടത്തി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.ഷഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അജിലേഷ് അദ്ധ്യക്ഷനായിരുന്നു.എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി സൽമാൻ സക്കീർ ഏരിയ കമ്മിറ്റി അംഗങ്ങളായ അനന്തു, അഭിഷേക്,അമൽ ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ, ഷാനവാസ്, വക്കാസ് അമീർ എന്നിവർ സംസാരിച്ചു.