പന്തളം : കേരള യൂണിവേഴ്‌സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പന്തളം എൻ.എ​സ്.എസ് കോളേജ് വിദ്യാർത്ഥിനി അനീഷ മനുവിനെ ഡി.വൈ.എഫ്.ഐ തുമ്പമൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദി​ച്ചു. ഡി.വൈ. എഫ്.ഐ ജില്ലാ സെക്രട്ടറി ബി.നിസാം ഉപഹാരം നൽകി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സി.അഭീഷ് തുമ്പമൺ മേഖല സെക്രട്ടറി ജയപ്രകാശ്, മേഖല പ്രസിഡന്റ്​ കെ.രതീഷ്, മേഖലാ കമ്മിറ്റി അംഗം റോയി യൂണിറ്റ് സെക്രട്ടറി ബിനു, സി.പി.എം തുമ്പമൺ ലോക്കൽ കമ്മിറ്റി അംഗം ആനന്ദൻ എന്നിവർ പങ്കെടുത്തു.