പന്തളം : അടൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായന പക്ഷാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും മങ്ങാരം ഗ്രാമീണ വായന ശാലയിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് ന​ടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സികുൂട്ടീവ് അം​ഗം പ്രൊഫ. ടി. കെ. ജി. നായർ ഉദ്ഘാടനം ചെയ്യും . വായന ശാല പ്രസിഡന്റ് ഡോ: ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് വായന ദിന സന്ദേശം നൽകും.ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ ജില്ലാ തലത്തിൽ മുന്നാം സ്ഥാനം നേടിയ കെ.ഷിഹാദ് ഷിജുവിനെയും താലൂക്ക് തലത്തിൽ മുന്നാം സ്ഥാനം നേടിയ പിങ്കി വിജയനെയും ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ അനുമോദിക്കും.