1
പ്രതികളായ ഗോപു

മല്ലപ്പള്ളി : വാഹനങ്ങൾ വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടുന്നവർ പിടിയിലായി. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ.ജി (27), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ.കെ രവിയുടെ മകൻ സുജിത് (32) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റുചെയ്തത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ നിന്ന് ഏപ്രിൽ 22 ന് കടത്തിയ കാർ മൂവാറ്റുപുഴയിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. കീഴ്‌വായ്പ്പൂർ സ്വദേശിനിയുടേതാണ് കാർ. നാല് ദിവസത്തേക്ക് എന്നുപറഞ്ഞ് ഗോപു വാടകയ്ക്കെടുത്ത കാർ തിരികെ നൽകാതെ സുജിത്തിന് കൊടുക്കുകയായിരുന്നു. മാർച്ച് നാലിന് കോയിപ്രം പുറമറ്റം സ്വദേശിയുടെ കാർ,സമാനരീതിയിൽ ഇവർ തട്ടിയെടുത്തിരുന്നു.

സാഹസികമായാണ് കാർ കസ്റ്റഡിയിലെടുത്തത്.

പ്രൊബേഷൻ എസ്.ഐ ജയകൃഷ്ണൻ, പൊലീസുകാരായ ജൂബി, ഷെറിൻ , രതീഷ് എന്നിവരടങ്ങിയ സംഘമാണ് കാർ പിടിച്ചെടുത്തത്.