 
പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി വായന ദിനം ആചരിച്ചു. കുട്ടികളിലും യുവാക്കളിലും വായന ശീലം വളർത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള വായനശാലകളിലും സർക്കാർ ലൈബ്രറികളിലും സൗജന്യമായി മെമ്പർഷിപ്പ് നൽകണമെന്ന് ജില്ലാ പ്രസിഡന്റ് പി. കെ.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്ക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. മാത്യു ഡാനിയേൽ, ശ്യാം കൃഷ്ണൻ, മഹേഷ് ബാബു, ബിജു എബ്രഹാം, റബേഖ ബിജു, ബിജു തോമസ്, സോണി വഴക്കുന്നത്ത്, ശ്രീകുമാർ, വിഷ്ണു ഓമനക്കുട്ടൻ, സുബീഷ്.എസ് തുടങ്ങിയവർ പ്രസംഗിച്ചു.