പ്രമാടം : കാരുണ്യ ഐ കെയർ ഹോസ്പിറ്റലിന്റെയും പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പ് കുളപ്പാറ അങ്കണവാടിയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മോഹനൻ അദ്ധ്യക്ഷത വഹിക്കും.