പ്രമാടം : വട്ടക്കുളഞ്ഞി പൗരാവലി വാട്‌സ്ആപ് ഗ്രൂപ്പിന്റെയും പ്രമാടം പഞ്ചായത്ത് രണ്ടാം വാർഡ് സമിതിയുടെയും കാരുണ്യ ഐ ഹോസ്പി​റ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രപരിശോധനാ ക്യാമ്പും തിമിര രോഗനിർണയവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ആനന്ദവല്ലിയമ്മ, വാഴവിള അച്ചുതൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.