പന്തളം: എവറസ്റ്റ് കീഴടക്കിയ മലയാളി ഷേഖ് ഹസൻ ഖാന് മുൻ മേഘാലയ ഗവർണർ ബി.ജെ. പി.നേതാവുമായ കുമ്മനം രാജശേഖരൻ ഹസൻ ഖാനെ പന്തളത്തെ വീട്ടിൽ എത്തി ആദരിച്ചു. അപ്രതീക്ഷിതമായി വീട്ടിൽ എത്തിയ കുമ്മാനത്തോട് തനിക്കു പ്രധാന മന്ത്രിയെ നേരിൽ കാണണം എന്ന ആഗ്രഹം അറിയിച്ചു. വേണ്ടസഹായം ചെയ്യാം എന്ന ഉറപ്പ് നൽകിയാണ് കുമ്മനം മടങ്ങിയത്.ചടങ്ങിൽ ബി.ജെ.പി.ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ,പന്തളം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കൊട്ടേത്ത് വി. ഹരികുമാർ, നഗര പ്രൗഡ പ്രമുഖ സി.ജി.മനോജ്, മാദ്ധ്യമ സോഷ്യൽ മീഡിയ കൺവീനർ വിജയൻ കരിങ്ങാലിൽ എന്നിവർ പങ്കെടുത്തു.