തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജി ഗീവർഗീസ് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി വിഷ്ണു ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു.