പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ, ആർട്ടിസ്റ്റ് കേശവൻ അവാർഡും പത്തനാപുരം ഗാന്ധി ഭവൻ അവാർഡും ലഭിച്ച പ്രശസ്ത നാടക നടൻ തോമ്പിൽ രാജശേഖരനെ പുരസ്‌കാരം നൽകി അനുമോദിച്ചു. യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു.തോമ്പിൽ രാജശേഖരൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, പഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത്, ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണ കുറുപ്പ്, പു.ക.സാ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പനങ്ങാട്, ലൈബ്രറി കൌൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി.ജി.ഭരതരാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.