പന്തളം : അസംഘടിത തൊഴിലാളി സംഘ് യൂണിയൻ ബി.എം.എസ്.പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധിയിലേക്കുള്ള പുതിയ അംഗങ്ങളെ ചേർക്കുവാനുള്ള രജിസ്‌ട്രേഷൻ ക്യാമ്പ് നടന്നു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ജില്ല സെക്രട്ടറി പി.മണികണ്ഠൻ, മേഖലാ പ്രസിഡന്റ് കെ.ഹരികുമാർ, സെക്രട്ടറി എം.ബി.ബിജു കുമാർ, വൈസ് പ്രസിഡന്റ് ആർ.മോഹനൻ പിള്ള, പന്തളം മുനിസിപ്പൽ സെക്രട്ടറി അനു പ്ലാംവിള, തയ്യൽ യൂണിയൻ ജില്ലാ ട്രഷറർ ലേഖാ സന്തോഷ്, പഞ്ചായത്ത് ട്രെഷറർ ആർ.രവീന്ദ്രൻ നായർ, ജോയിൻ സെക്രട്ടറി ആർ.രതീഷ് കുമാർ, പെരുംമ്പുളിക്കൽ യൂണിറ്റ് പ്രസിഡന്റ് പ്രജുഷ ഗോപൻ എന്നിവർ പ്രസംഗിച്ചു.