പന്തളം:കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലേക്ക് അത്ത മഹോത്സവത്തിന് തിരുസന്നിധിയിൽ എത്തിക്കുവാനുള്ള കുരമ്പാല തെക്ക് ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിൽ പെരുമ്പാലൂർ ക്ഷേത്രഭാഗം കെട്ടു ഉരുപ്പടി പുതിയതായി പണികഴിപ്പിക്കുന്ന 21അടി ഉയരമുള്ള നന്ദികേശന്റെ നിർമ്മാണം ആരംഭിച്ചു. കൊല്ലത്തുനിന്നുമാണ് നന്ദികേശ ശിരസ് നിർമ്മാണത്തിനുള്ള തടികൾ എത്തിച്ചത് ഇരട്ടക്കാളയെയാണ് നിർമ്മിക്കുന്നത്. നന്ദികേശ ശിരസ് നിർമ്മാണത്തിന്റെ ഉളി കുത്തൽ ചടങ്ങ് ശില്പി ശൂരനാട് കല്ലടിബിജു കുമാറിന്റെ കാർമ്മികത്വത്തിൽ നടന്നു. അഞ്ചടി ഉയരത്തിലാണ് ശിരസ് നിർമ്മിക്കുന്നത്.അടുത്ത വർഷത്തെ അത്ത മഹോത്സവത്തിന് ക്ഷേത്രത്തിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണ്. നന്ദികേശ നിർമ്മാണത്തിന് 10ലക്ഷം രൂപ ചെലവ് വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾക്ക് സംഭാവനകൾ നൽകുന്നതിനായി പന്തളം സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C NO:0337053000010371, IFSCNO:SIBL0000337, South Indian Bank Pandalam Branch.