കോന്നി: കേരള റേഷൻ എംപ്ലോയ്സ് യൂണിയൻ (കെ.ആർ.ഇ. യു) പ്രഥമ താലൂക്ക് സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം വി സഞ്ജു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ ,യൂണിയൻ ജില്ലാ സെക്രട്ടറി സുജാ സാംസൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- സുധീർ ഖാൻ (പ്രസിഡന്റ്) , സിനീഷ് കുമാർ (സെക്രട്ടറി), രാധാകൃഷ്ണൻ (ട്രഷറർ) , കെ ഷാജി സീതത്തോട് (വൈസ് പ്രസിഡന്റ്) , പ്രസാദ് തണ്ണിത്തോട്, ലാലു ചിറ്റാർ (ജോയിന്റ് സെക്രട്ടറിമാർ )