 
ഇലന്തൂർ : ഇ.എം.എസ് സഹകരണ ആശുപത്രി ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷനായിരുന്നു. ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടർ കെ.പി.ഉദയഭാനു, ആശുപത്രി ചെയർമാൻ പ്രൊഫ.ടി.കെ.ജി നായർ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.മണിലാൽ, എൻ.സജികുമാർ, അഭിലാഷ് വിശ്വനാഥ്, എം.ആർ.മധു, ഡോ.പി.സി.ഇന്ദിര, ആശുപത്രി സെക്രട്ടറി അലൻ മാത്യൂ തോമസ് എന്നിവർ സംസരിച്ചു. സൗജന്യ ലബോറട്ടറി സംവിധാനവും ഒരുക്കിയിരുന്നു. ഇരുനൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.