 
കോന്നി : സ്കൂൾ അങ്കണത്തിലെ ചമത മരത്തിൽ അക്ഷരമാലയൊരുക്കി വേറിട്ട വായനദിന പ്രവർത്തനവുമായി കലഞ്ഞൂർ ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. വായനയുടേയും എഴുത്തിന്റെയും കാവലാളാകുവാനും ഇളംതലമുറയെ അക്ഷര സുഹൃത്തുക്കളാക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറി ബുക്കുകളുടെ പ്രദർശനം സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു. സി.പി.ഒ മാരായ കെ.ആർ.ശ്രീവിദ്യ, സിബി ചാക്കോ, കേഡറ്റുകളായ എസ്.ഉമ, ആർ.ശിവേക്, തീർത്ഥ ബിജു, റിയോൺ ബിജു എന്നിവർ നേതൃത്വം നൽകി.