veedu
കാറ്റിലും മഴയിലും തകർന്ന പാണ്ടനാട് പടിഞ്ഞാറ് വടക്കെത്തറ പടിഞ്ഞാറേതില്‍ ആനന്ദൻ്റെ വീട്

ചെങ്ങന്നൂർ: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു. പാണ്ടനാട് പടിഞ്ഞാറ് വടക്കെത്തറ പടിഞ്ഞാറേതിൽ പി.ആനന്ദന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെ 6.30നാണ് സംഭവം.

വീട് തകർന്ന് വീണപ്പോൾ ആനന്ദന്റെ മകനും മരുമകളും ചെറുമകളും വീട്ടിൽ ഉണ്ടായിരുന്നു.ശബ്ദം കേട്ടതോടെ മൂന്നുപേരും വീടിന് പുറത്തേക്കോടി രക്ഷപ്പെട്ടു. 40വർഷം പഴക്കമുള്ള വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് 69 വയസുള്ള ആനന്ദനും 66 വയസുള്ള ഭാര്യയും വീടിനു സമീപം ടാർപോളിൻ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇതിനാൽ വൻ അപകടം ഒഴിവായി. കൂലിപ്പണിക്കാരായ ആനന്ദനും മകനും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ തുടർന്ന് ഇവർ വീട് ലഭിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റും, വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. പൂർണമായി തകർന്ന വീട് പുനർനിർമ്മിക്കാൻ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആനന്ദൻ.