 
വെണ്മണി : ചേപ്പനാലിൽ മുളമൂട്ടിൽ റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ സി.വി. ജോർജ് (തങ്കച്ചൻ - 92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെണ്മണി വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ പി.ജെ.സാറാമ്മ (റിട്ട. അദ്ധ്യാപിക, സി.എം.എസ് ഹൈസ്കൂൾ, കറ്റാനം). മാവേലിക്കര തിരുച്ചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (ചേപ്പനാലിൽ ബാങ്കേഴ്സ്, കോടുകുളഞ്ഞി ), വിനോദ് ജോൺ ജോർജ് (എൻജിനിയർ അൽ കാബി, ദോഹ). മരുമക്കൾ: അനില (മെഡിക്കൽ റെക്കോർഡ്സ് ഓഫീസർ, പരുമല ഹോസ്പിറ്റൽ ), അനില (അസിസ്റ്റൻറ് എക്സികൂട്ടീവ് എൻജിനിയർ കോട്ടയം,നഗരസഭ).