തിരുവല്ല : കുറ്റൂർ പുത്തൂർകാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരി കാർമ്മികത്വം വഹിക്കും. രാവിലെ 9.30ന് കലശം, 11.30ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന -ദീപക്കാഴ്ച.