 
മല്ലപ്പള്ളി : അപകടങ്ങൾ പതിവായ മൂശാരിക്കവല - നെല്ലിമൂട് റോഡിൽ കാഞ്ഞിരത്തിങ്കൽ ജംഗ്ഷനു സമീപത്തെ വളവിൽ കോൺവെക്സ് ലെൻസ് സ്ഥാപിച്ചു. പ്രവാസി മലയാളിയായ ചാമക്കാലായിൽ ജിബി വർഗീസ് ബേബിയാണ് കോൺവെക്സ് ലെൻസ് സംഭാവന ചെയ്തത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ കോൺവെക്സ് ലെൻസ് നാടിന് സമർപ്പിച്ചു. പഞ്ചായത്തംഗം എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സജി മേക്കരിങ്ങാട്ട്, രാജൻ വള്ളോന്തറയിൽ, ഐസക് തലച്ചിറക്കൽ , മാത്തുകുട്ടി പാലത്തിങ്കൽ, ജോമോൻ പുത്തൻപുരയിൽ, കെ.എൻ ഗോപി, ഷിജു ജോസഫ് , അനിൽകുമാർ , സണ്ണി മലയിൽ എന്നിവർ സംസാരിച്ചു.