വള്ളിക്കോട്: വള്ളിക്കോട് വായനശാലയുടെ നേതൃത്വത്തിൽ അനുമോദന സമ്മേളനവും വായന പക്ഷാചരണോദ്ഘാടനവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ വള്ളിക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കൊല്ലത്തു നടന്ന നാടകോത്സവത്തിൽ ജില്ലാ ലൈബ്രറി കൗൺസിലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത നാടക പ്രവർത്തകരേയും അഭിനേതാക്കളേയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻനായർ മുഖ്യപ്രഭാഷണം നടത്തി. കുമ്പളത്ത് പത്മകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.ആർ. ചന്ദ്രശേഖരൻനായർ, എം.ആർ.സി.നായർ, പി.ജി. ശശിധരക്കുറുപ്പ്, ഗൗരി,ഐശ്വര്യ വിനോദ് എന്നിവർ പ്രസംഗിച്ചു.