തിരുവല്ല : എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി മുക്കൂട്ടുതറ മരുതിമൂട്ടിൽ വീട്ടിൽ എം.കെ.ദിവാകരൻ (60) ആണ് മരി​ച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.