1
മല്ലപ്പള്ളിയിൽ കോൺഗ്രസ് നടത്തിയപ്രതിഷേധ ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് മുൻ അംഗംറെജി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : എ.ഐ.സി.സി. ആസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ നടപടികൾക്കെതിരെയും ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടത്തിയ ധർണ കെ.പി.സി.സി.എക്സിക്യൂട്ടീവ് മുൻ അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു ചാമത്തിൽ, കോശി പി.സക്കറിയ,യുഡിഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി.ജി.ദിലീപ് കുമാർ,എം.കെ.സുബാഷ്കുർ, എ.ഡി.ജോൺ, ടി.പി.ഗിരീഷ്കുമാർ, എം. ജെ.ചെറിയാൻ, മണിരാജ് പുന്നിലം, തമ്പി പല്ലാട്ട്, ബെൻസി അലക്സ്‌, സിന്ധു സുബാഷ്, ഗീതാ കുര്യക്കോസ്, സൂസൻ തോംസൺ, ഞാനമണി മോഹനൻ, കെ.ദിനേശ്, ഷൈബി ചെറിയാൻ,ബിന്ദുമേരി തോമസ്,ഗീതാ ശ്രീകുമാർ,ബിജിൻ വർഗീസ്‌ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.