 
റാന്നി:റാന്നി പെരുനാട് ഹൈസ്കൂളിൽ 25 വരെ നടക്കുന്ന വായന വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രഥമ അദ്ധ്യാപകൻ ഹരിഹരൻ പിള്ള നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ,ലൈബ്രറി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം ബഥനി ആശ്രമം സുപ്പീരിയർ ഫാദർ സ്കറിയ ഒ.ഐ.സി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീതാകൃഷ്ണൻ, ലൈബ്രേറിയൻ ബീനാ ബി വി.ജികിഷോർ,സുജ പി.നായർ,കുമാരി നിവേദിത എന്നിവർ പ്രസംഗിച്ചു.