അടൂർ : മിത്രപുരം കസ്തൂർബ ഗാന്ധിഭവനിലെ വായനാവാരാചരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. സ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് എസ് മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. കസ്തൂർബ ഗാന്ധിഭവനിൽ അന്തേവാസികൾക്കായി ഗ്രന്ഥശാല ആരംഭിക്കുവാൻ തീരുമാനിച്ചു. കവി അടൂർ ആർ.രാമകൃഷ്ണൻ പി എൻ പണിക്കരെക്കുറിച്ച് എഴുതിയ കവിത വായിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ താലൂക്ക് പ്രസിഡന്റ് ഹരിപ്രസാദ്, ടി.പി അനിരുദ്ധൻ, അനിൽ കുമാർ, ഘസ്തൂർബ ഗാന്ധിഭവൻ മാനേജർ ജയശ്രീ എന്നിവർ പ്രസംഗിച്ചു. ഇളമണ്ണൂർ കെ.പി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്.കെ.രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.ജി കൃഷ്ണകുമാർ, അഡ്വ.ഡി.ഭാനുദേവൻ.ജി.എസ്.രവിചന്ദ്, ഡോ.ആർ.അഭിലാഷ്, എസ്.കരുണാകരൻ,എം.രാധാകൃഷ്ണൻ നായർ, കെ.എസ്. ശ്രീകാന്ത്, ജോയിന്റ് സെക്രട്ടറി ജി.രാജീവ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കഥകൾ, ലേഖനങ്ങൾ, ചെറുകവിതകൾ. പ്രസംഗങ്ങൾ, പോസ്റ്റർ രചന എന്നിവയും നടന്നു. ഇളമണ്ണൂർ :കെ.പി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ കെ.രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി കൃഷ്ണകുമാർ ഭാഷാദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുത്തു .അഡ്വ.ഡി ഭാനുദേവൻ, ജി.എസ്.രവിചന്ദ്, ഡോ.ആർ.എസ്.അഭിലാഷ്, കരുണാകരൻ, എം.രാധാകൃഷ്ണൻ നായർ.കെ.എസ്.ശ്രീകാന്ത്, ജി. രാജീവ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കഥകൾ, ലേഖനങ്ങൾ, ചെറുകവിതകൾ, പ്രസംഗങ്ങൾ പോസ്റ്റർ രചന എന്നിവയും നടന്നു. പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ്സിക്യൂട്ടിവ് അംഗം കെ.ജി വാസുദേവൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രെഫ.രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ വി.എസ് രമേഷ് കുമാർ, പി.എസ് ഗിരീഷ് കുമാർ, വി.കെ സ്റ്റാൻലി ,എം.ജോസ്,പി.വൈ.കോശി , വി.മാധവൻ,ഓമന ശശിധരൻ എന്നിവർ പ്രസംഗിച്ചു.