ചെങ്ങന്നൂർ: പരുമല കെ.വി എൽ.പി സ്‌കൂളിൽ വായനാദിനാചരണവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി. റിട്ട.പ്രെഫ. ലക്ഷമണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കവി പി.കെ.പീതാംബരൻ കുട്ടികളോടെ സംവദിക്കുകയും കവിതാലാപനം നടത്തുകയും ചെയ്തു. എച്ച്.എം സിബി എസ്. കേരളകൗമുദി പത്തനംതിട്ട പരസ്യ വിഭാഗം മാനേജർ മനോജ്, സബ് എഡിറ്റർ മനൂപ്, പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം മനോജ് പരുമല, അദ്ധ്യാപിക പ്രീത വി എന്നിവർ പ്രസംഗിച്ചു.