 
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ താമസക്കാരായ യുവതി, യുവാക്കളിൽ നിന്ന് എസ്.ബി.ഐ ലൈഫിലേക്ക് സെയിൽസ് ഓഫീസർ (പ്ലസ് ടു/ , 25 നും 35 നും മദ്ധ്യേ), ലൈഫ് മിത്ര (പത്താം ക്ലാസ്, പ്രായം 30 നും 60 നും മദ്ധ്യേ), പ്രോജക്ട് ശക്തി (പ്ലസ് ടു, സ്ത്രീകൾക്ക് മാത്രം, പ്രായം 25 നും 45 നും മദ്ധ്യേ) എന്നീ തസ്തികകളിലേക്ക് ഇന്ന് 11ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അഭിമുഖം നടത്തുമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 0468 2242215.