മെഴുവേലി: എസ്.എസ്.എൽ.സിക്ക് ശേഷം ഇനി എന്ത് എന്ന വിഷയത്തിൽ മെഴുവേലി ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് സെമിനാർ നടക്കും.. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരി പഠന സാദ്ധ്യതകളുമാണ് ചർച്ച ചെയ്യുന്നത്. രാവിലെ 10ന് വാർഡംഗം ശ്രീദേവി ടോണി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ജെ. ഹേമലത, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രജനി അശോകൻ തുടങ്ങിയവർ പ്രസംഗിക്കും