 
പത്തനംതിട്ട: കുമ്പഴ വടക്ക് മൗണ്ട് ബഥനി സ്കൂളിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് കാറിൽ വന്നിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ തിരിക്കുന്നതിനിടെ ബൈക്ക് വന്നിടിച്ചതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.