ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ വായന മാസാചരണത്തിന്റെ ഭാഗമായി അങ്ങാടിക്കൽ എസ്.സി.ആർ.വി.ട്രെയിനിംഗ് സ്‌കൂളിൽ വായനദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. രാജകുമാരി എൻ.എസ്.എസ് കോളേജ് റിട്ട:പ്രിൻസിപ്പൽ ഡോ.ടി.എ.സുധാകരക്കുറുപ്പ് വായനദിനസന്ദേശവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. അങ്ങാടിക്കൽ എസ്.സി.ആർ.വി ടി.ടി.ഐ മാനേജർ കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷതവഹിച്ചു. അജയ്.എം.എസ് വായനദിന പ്രതിജ്ഞ ചൊല്ലി. സ്‌കൂൾ പ്രിൻസിപ്പൽ രേഖ എൽ.പി,ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ കെ.ആർ.പ്രഭാകരൻനായർ ബോധിനി, അദ്ധ്യാപകൻ വി.സുരേഷ്, ഗിരീഷ് ഇലഞ്ഞിമേൽ,എൻ.ജി.മുരളീധരക്കുറുപ്പ് ,കല്ലാർ മദനൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കവിതാലാപനവും വായനമത്സരം, ക്വിസ്മത്സരം, പുസ്തക പരിചയം എന്നിവയും നടത്തി.