konni-taluk-hospital
കോന്നി താലൂക്ക് ആശുപത്രിയിൽ നിയോജകമണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. സംസാരിക്കുന്നു

കോന്നി: താലൂക്ക് ആശുപത്രിയിൽ പുതിയ ഐപി വാർഡ് 27 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനായി കോന്നി താലൂക്ക് ആശുപത്രിയിൽ ചേർന്ന ആരോഗ്യ ജാഗ്രതാ യോഗവും നടന്നു. താലൂക്കാശുപത്രിയിലെ പഴയ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറാണ് പുതിയ ഐ.പി വാർഡായി ക്രമീകരിക്കുക. ആശുപത്രിയിലെ 10കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിന്റേയും, ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം ജൂലൈയിൽ ആരംഭിക്കും. പ്രതിദിനം 1000 രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. നിലവിൽ 28 ഡോക്ടർമാരാണുള്ളത് 1.78 കോടി രൂപ മുതൽ മുടക്കിൽ പുതിയ ഐസൊലേഷൻ വാർഡിന്റെ നിർമാണത്തിനായി ഐ.പി ബ്ലോക്കിന്റെ പുറകിലേക്ക് റോഡ് നിർമ്മിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി,ഡെപ്യുട്ടി ഡി.എം.ഒ.ഡോ.രചന ചിദംബരം , ഡി.പി.എം ഡോ.ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ, അസി.എക്സികുട്ടീവ് എൻജിനീയർ ആശ, അസി.എൻജിനീയർ വിനീത, ആശുപത്രി സൂപ്രണ്ട് ഡോ.അജയ്, ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ,കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.