ezha
ഏഴംകുളം ഗവ. എൽ പി എസ്സിലെ വായനാവാരാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഏഴംകുളം :പി എൻ പണിക്കർ വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയർത്തിയ മഹാനാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏഴംകുളം ഗവ. എൽ.പി.എ,സിലെ വായനവാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ടി. എ വൈസ് പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബാബു ജോൺ, പി..റ്റി.എ ഭാരവാഹികളായ ദിലീപ് കുമാർ ,അൻസിയ, ഹെഡ്മാസ്റ്റർ ഡി.അശോകൻ, അദ്ധ്യാപകരായ അന്നമ്മ ജേക്കബ്, ശ്രീകല എം.ഡി, ജിജി ജോർജ്,ഹരികുമാർ.സി ,അജിത്. ബി. കെ, നസറുള്ള .എൻ, കെ .സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. . പുസ്തകപ്രദർശനം, പുസ്തകപരിചയം, വായനമത്സരം ,കവിതാലാപന മത്സരം, പോസ്റ്റർ രചന, ലൈബ്രറി സന്ദർശനം തുടങ്ങി

യവ ആചരണത്തിന്റെ ഭാഗമായി നടക്കുന്നു.