പന്തളം : മങ്ങാരം ഗവ. യു.പി.സ്‌കൂളിലെ വായന മാസാചരണം ചെറുകഥാകൃത്ത് സഞ്ജയ് നാഥ് ഉദ്ഘാടനം ചെയ്തു .വിദ്യാർത്ഥിനി എസ് .ആദില അദ്ധ്യക്ഷയായിരുന്നു .പന്തളം നഗരസഭ കൗൺസിലർ സുനിത വേണു , പി.ടി.എ.വൈസ് പ്രസിഡന്റ് കെ.എച്ച് .ഷിജു ,സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി,ഭഗത് ലാൽ എന്നീവർ പ്രസംഗിച്ചു .വായന മത്സരത്തിൽ വിജയികളായ കെ.ഷിഹാദ് ഷിജു ,പിങ്കി വിജയൻ,വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥി കളായ അപർണരാജ്,മുഹമ്മദ് ഫസൽ റഹ്മാൻ എന്നിവരെ അനുമോദിച്ചു.