പന്തളം : നാലംഗസംഘം യുവാവിനെ മർദ്ദിച്ചവശനാക്കി റോഡരികിൽ നിന്ന് താഴ്ചയിലേക്ക് തള്ളിയിട്ടു. കുളനട, കൈപ്പുഴ ,കടലിക്കുന്ന്, വട്ടയത്ത് മേലേമുറിയിൽ വി.റ്റി.ജോർജുകുട്ടി(47)യെയാണ് .ഞായാറാഴ്ച വൈകിട്ട് 6 മണിയോടെ കടലിക്കുന്ന് ,കൈതക്കാട് ​ മംഗലം ചുവട്ടാന ഭാഗത്ത് വച്ച് ആക്രമിച്ചത്. വീടുകളിൽ പാൽ നൽകിയ ശേഷം മടങ്ങുകയായിരുന്ന ജോർജുകുട്ടിയെ റോഡരികിൽ നിന്ന് മദ്യപിച്ചുകൊണ്ടിരുന്ന നാലംഗസംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. . അവശനിലയിലായ ജോർജുകുട്ടിയെ 10 അടി താഴ്ചയിലേക്ക് വലിച്ചെറിയുകയും ചെയ്തു . ജോർജുകുട്ടിയുടെ സ്‌കൂട്ടറും കേടുവരുത്തി താഴ്ചയിലേക്ക് തള്ളിയിട്ടു. ജോർജുകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൊലീസ് കേസെടുത്തു.