pazha

അടൂർ : ആരാധനാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിനോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരിൽ നന്മയും സ്നേഹവും പകർന്ന് നൽകുന്ന വിളനിലംകൂടിയായി ആരാധനാലയങ്ങൾ മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകോവിൽ ശിലാസ്ഥാപനം ക്ഷേത്രതന്ത്രി കണ്ഠരര് രാജീവര് നിർവഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആർ.സുരേഷ് അദ്ധ്യക്ഷതവഹിച്ചു.അഡ്വ.കെ.അനന്തഗോപൻ, ജെ.മനോഹരൻ പിള്ള, എ.ആർ.ഉണ്ണികൃഷ്ണൻ, പി.ബി.ഹർഷകുമാർ, അഡ്വ.പഴകുളം മധു,ടി.ആർ.അജിത്ത് കുമാർ, ആർ.ദിനേശൻ, ജി.വിനോദ്, ദിവ്യാ അനീഷ്, ബിനോയ് വിജയൻ എന്നിവർ പ്രസംഗിച്ചു.