അടൂർ : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും,കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരായ ഫാസിസ്റ്റ് നടപടികൾക്കെതിരെയും പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങനാട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ചു. മുകളേത്തു രാജൻ, മുണ്ടപ്പള്ളി സുഭാഷ്, ഷെല്ലി ബേബി, നരേന്ദ്രനാഥൻ പിള്ള, ഷിബു ഉണ്ണിത്താൻ, രാജു സങ്കേതം, മോഹനൻ പെരിങ്ങനാട്, ജോൺ മുണ്ടപ്പള്ളി, ജോണി തോമസ്, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, രഞ്ജിത്, ബി. രമേശൻ, ജോളി സനൽ, ലീലാമ്മ പീറ്റർ, സജി കൊക്കാട്, സാം കുട്ടി, ആലീസ് തുടങ്ങിയവർ പ്രസംഗിച്ചു
പറക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് ഓഫിസ് ഉപരോധം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മതിരംപള്ളി പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജി.കെ പിള്ള, സാലു ജോർജ്, മനു തയ്യിൽ, ശ്രീകുമാർ കൊട്ടൂർ, അരവിന്ദ് ചന്ദ്രശേഖർ, കൃഷ്ണൻകുട്ടി, ജോ തോമസ്,രാജേന്ദ്രൻ, റീന ശാമുവൽ, ബിജി ജോൺ, ബെൻസി കടുവിനാൽ, തങ്കച്ചൻ, പി.കെ ഭാസി, തങ്കച്ചൻ കാഞ്ഞിരവേലിൽ , ജോയി, ജോഷി, മുരളീധരൻ നായർ, എസ്. വർഗീസ്, രാജു കടുവിനൽ, സിബി പ്ലാവിളയിൽ, സുനിൽകുമാർ ചമയം, ജോർജ് കാഞ്ഞിരവിള എന്നിവർ പ്രസംഗിച്ചു