1
കല്ലൂപ്പാറ പഞ്ചായത്തിൽ അടവിക്ക മലയിൽ .സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് സൂസൻ തോംസൺ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്തിൽ രണ്ടാം വാർഡിൽ അടവിക്കമലയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജ്ഞാനമണി മോഹനൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ തോംസൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ചെറിയാൻ മണ്ണഞ്ചേരി, പഞ്ചായത്ത്‌ അംഗങ്ങളായ എബി മേക്കരിങ്ങാട്ട്, ബെൻസി അലക്സ്‌, ലൈസമ്മ സോമർ, പൊതുപ്രവർത്തകരായ രതീഷ് പൂവത്തിങ്കൽ, ബൈജി ചെള്ളേട്ട്, അഖിൽ മൂവാക്കോടൻ, വിഷ്ണു പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.