അടൂർ : മികച്ച വായനക്കാരായ വൃദ്ധദമ്പതികളെ പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാല, വായനദിനാചരണത്തിന്റെ ഭാഗമായി ആദരിച്ചു. മേട്ടുപുറം പ്ളാവിള കിഴക്കേതിൽ നാഗൂർ മീരാറാവുത്തർ| (92), ഭാര്യ സൈനബാ ബീവി (76) എന്നിവരെയാണ് ആദരിച്ചത്. പി. എൻ. പണിക്കർ ഫൗണ്ടേഷൻ താലൂക്ക് കോ - ഒാർഡിനേറ്റർ കെ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് വിദ്യ വി. എസ് അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ വായനദിന സന്ദേശം നൽകി. ഗ്രന്ഥശാലാ പ്രസിഡന്റ് എസ്. മീരാസാഹിബ് പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മുരളി കുടശനാട്, എസ്. അൻവർഷാ എന്നിവർ പ്രസംഗിച്ചു.