കോന്നി: ബസുകളുടെ സമയത്തെ ചൊല്ലി കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് കെ.എസ്.ആർ.ടി.സി സ്വകര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം.മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും തുടങ്ങിയിരുന്നു. ഈ സമയത്ത്സ്വകാര്യ ബസ് ജീവനക്കാർ അനധികൃതമായി കൂടുതൽ സർവീസ് നടത്തുന്നതായി കെ.എസ് ആർ.ടി.സി ജീവനക്കാർ പരാതിപ്പെടുന്നു. സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നതായി സ്വകാര്യ ബസ് ജീവനക്കാരും പരാതിപ്പെടുന്നു. ഒ.പി സമയം കഴിയുന്നത്‌ വരെ കെ.എസ്. ആർ.ടി.സി 15 മിനിറ്റ് ഇടവിട്ട് കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും നിന്ന് സർവീസ് നടത്തുന്നുണ്ട് . ബസുകളുടെ സമയത്തെച്ചൊല്ലി മെഡിക്കൽ കോളജ് പരിസരത്ത് നാലു ദിവസം മുൻപ് സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ തമ്മിൽ തർക്കം നടന്നിരുന്നു. ഇന്നലെയും മെഡിക്കൽ കോളേജ് പരിസരത്ത് ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മെഡിക്കൽ കോളേജിലെത്തുന്ന രോഗികളെയും വലച്ചു.