
അടൂർ : അന്താരാഷ്ട്ര യോഗ ദിനത്തിൽ അടൂർ ദ്രോണ ഡിഫെൻസ് അക്കാഡമി ആൻഡ് യോഗ സെന്ററിൽ നടന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് ജിതേഷ്ജി നിർവഹിച്ചു. അക്കാഡമി ഡയറക്ടർ പ്രദീപ് .ജി അദ്ധ്യക്ഷത വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം ശരത് കുമാർ .ബി ,യോഗാചാര്യ രേവതി ദേവി.വി ,ആതിര മാധവൻ ,രാജി വി.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.