വാഴമുട്ടം : വായനപക്ഷാചരണത്തോടൊപ്പം അന്താരാഷ്ട്ര യോഗാദിനാചരണവും നടത്തി വാഴമുട്ടം നാഷണൽ യു.പി സ്‌കൂൾ.
യോഗാചാര്യൻ സുധീഷ് ആചാര്യ യോഗാ ക്ളാസെടുത്തു.ലോക വനദിനത്തിന്റെ ഭാഗമായി ഡോ.ബിനോയി .ടി.തോമസ് ക്ലാസെടുത്തു. സംഗീത ദിനവുംആചരിച്ചു.പുസ്തക പ്രദർശനം പി.ടി.എ പ്രസിഡന്റ് ഫാ.ബിനു.കെ.ബേബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീതാകുമാരി,
സ്കൂൾ മാനേജർ രാജേഷ് ആക്ലേത്ത്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ എന്നിവർ പ്രസംഗിച്ചു.അദ്ധ്യാപകരായ റൂബി ഫിലിപ്‌സ് , സുനിലാ കുമാരി, ദീപ്തി .ആർ.നായർ, പാർവതി.ആർ ,ലക്ഷ്മി ആർ നായർ എന്നിവർ നേതൃത്വം നൽകി.