പത്തനംതിട്ട: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപു രാഘവൻ, സുജിത എസ്. പിള്ള തുടങ്ങിയവർ പങ്കെടുത്തു.