വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുടമുക്ക് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ വായനദിന ശില്പശാലയും നോവലിസ്റ്റ് പി. അയ്യനേത്ത് അനുസ്മരണവും നടത്തി. സാഹിത്യകാരൻ കൈപ്പട്ടൂർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് ജോസ് അയ്യനേത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയംനേടിയ മനീഷ മോഹനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, കുമ്പളത്ത് പത്മകുമാർ, ശ്രീജ അജി, സരിത മുരളി, ശ്രീജ മഹേഷ് എന്നിവർ പ്രസംഗിച്ചു.