
പത്തനംതിട്ട : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ഇതരസംസ്ഥാന തൊഴിലാളികൾക്കായി നടപ്പിലാക്കി വരുന്ന കുടിയേറ്റ ക്ഷേമപദ്ധതി 2010 ൽ സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് അംഗമാകാം. ഇവരെ താമസിപ്പിച്ചിരിക്കുന്ന തൊഴിലുടമകൾ, കോൺട്രാക്ടർമാർ, മറ്റ് സ്ഥാപന ഉടമകൾ തൊഴിലാളികൾ ഈ പദ്ധതിയിൽ അംഗത്വമെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0468 232947, 9747 348 669.