
പത്തനംതിട്ട : ആൺകുട്ടികൾക്കായുളള വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യയന വർഷം 5 മുതൽ 10 വരെയുളള ക്ലാസുകളിൽ പ്രവേശനം നേടുന്നതിന് കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കുറവുള്ളവരിൽ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. മൊത്തം സീറ്റിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് പഠനത്തോടൊപ്പം ഹോസ്റ്റൽ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോൺ : 04735 251153.