vijayan
എം.കെ വിജയൻ

കോഴഞ്ചേരി: സി.പി.എം കോഴഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മേലുകര ചിറയിൽ എം.കെ വിജയൻ (54) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10ന് കോഴഞ്ചേരി സി.കേശവൻ സ്‌ക്വയറിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിനാണ് സംസ്‌കാരം.

കെ.എസ്.കെ.റ്റി.യു, സി.ഐ.ടി.യു പുരോഗമന കലാസാഹിത്യ സംഘം, പി.കെ.എസ് എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. പി.കെ.എസ് കോഴഞ്ചേരി ഏരിയ കമ്മറ്റി വൈസ് പ്രസിഡന്റ്, മേലുകര സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പരേതരായ നാരായണന്റെയും കൊച്ചു പെണ്ണിന്റെയും മകനാണ്. ഭാര്യ.മുതുകുളം മുരിങ്ങയിൽ രാധാമണി വിജയൻ.