റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി ചണ്ണയിലും,കുരുമ്പൻമൂഴിയിലും വീണ്ടും കാട്ടാന ശല്യം. രാത്രിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾ വാഴയും തെങ്ങും കപ്പയും മറ്റും നശിപ്പിക്കുകയാണ്. വനാതിർത്തി പങ്കിടുന്ന മേഖലകളിൽ സ്ഥാപിച്ച സൗരോർജ്ജ വേലികൾ തകർത്താണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്. ശ്യാം സത്യൻ പ്ലാംകൂട്ടത്തിൽ, ബിനു പ്ലാംകൂട്ടത്തിൽ, ഷാലി പ്രക്കാനത്ത്, നന്ദനൻ പനിച്ചപ്പാറ, പൊടിയമ്മ ചണ്ണത്തടത്തിൽ എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്.