തിരുവല്ല: താലൂക്കിലെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര യോഗാദിനം ആഘോഷിച്ചു. തിരുവല്ല ജോയ്ആലുക്കാസിന്റെ നേതൃത്വത്തിൽ യോഗയുടെ വിവിധ തലങ്ങളിൽ കഴിവുകൾ തെളിയിച്ച വ്യക്തികളെ ആദരിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതിയും യോഗാചാര്യനുമായ സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിച്ചു. ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോളി സിൽക്‌സ് അസി.മാനേജർ വിജയ് പോൾ, ജോയ്ആലുക്കാസ് അസി.മാനേജർ രാകേഷ് പി,സി.ആർ.ഓ ജോൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.നിരണം മാർത്തോമ്മൻ വിദ്യാപീഠം പബ്ളിക്ക് സ്കൂളിൽ യോഗാ ദിനാചരണത്തിന്റെ ഭാഗമായി യോഗാ പരിശീലനത്തോടൊപ്പം തിരുവാതിര,നാടോടിനൃത്തം,കളരിപയറ്റ്,ഭരതനാട്യം എന്നിവ അവതരിപ്പിച്ചു. നിരണം വലിയപള്ളി വികാരി ഫാ.തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ബിലാഷ് ബഹനാൻ അദ്ധ്യക്ഷത വഹിച്ചു. സഹവികാരി ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വർഗീസ്,സെക്രട്ടി തോമസ് ഫിലിപ്പ്,പ്രിൻസിപ്പൽ ശ്രീലേഖ നായർ, വൈസ് പ്രിൻസിപ്പൽ രജിതകുമാരി,പി.ടി.എ.പ്രസിഡന്റ് ജിജു വൈക്കത്തുശേരി എന്നിവർ പ്രസംഗിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എട്ടാമത് അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം ഏകലവ്യ ആശ്രമത്തിന്റെ മഠാധിപതിയായ സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്തു. ജീവിതത്തെ സമ്പൂർണമാക്കുന്ന യോഗ ശരീരത്തെയും മനസിനെയും നല്ല ആരോഗ്യത്തോടെ നിലനിറുത്തും. ജീവിതം സുഗമമാക്കാനുള്ള ഏറ്റവുംനല്ല മാർഗമാണ് യോഗയെന്നും രോഗാതുരതകളെ മറികടക്കാനുള്ള ബലം അതിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി ഡയറക്ടറും സി.ഇ.ഒ.യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഗിരിജാ മോഹൻ,മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്,സ്റ്റുഡന്റ് ഡീൻ ഡോ.ജേക്കബ് ജെസുറൻ,എൻ.ആർ.സി -എൻ.സി.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ എന്നിവർ സംസാരിച്ചു.ഏകലവ്യ ആശ്രമത്തിൽ നിന്നെത്തിയ സംഘം യോഗമുറകൾ അവതരിപ്പിച്ചു. മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടികളും പോസ്റ്റർ രചനാമത്സരവും ഉണ്ടായിരുന്നു.
അന്താരാഷ്ട്ര യോഗദിന തിരുവല്ല മണ്ഡലയോഗ പരിപാടി പബ്ലിക് സ്റ്റേഡിയം പവലിയനിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കെ.വർക്കി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഡ്വ.കുര്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.യോഗാ ഇൻസ്ട്രക്ടർ അനിൽ അപ്പു ക്ലാസെടുത്തു, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, സെക്രട്ടറി ആർ.നിതീഷ്, ട്രഷറർ ഗോപിദാസ്, ബി.ജെ.പി ടൗൺപ്രസിഡന്റ് പ്രതീഷ് ജി.പ്രഭു,സുധീഷ് .ടി, വൈശാഖ്, അഖിൽകുമാർ,ദീപാവർമ്മ,രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.തിരുവല്ല മാർത്തോമ്മ കോളേജിൽ ഇന്റർനാഷണൽ യോഗദിനം കായികവിഭാഗവും എൻ.സി.സി.യൂണിറ്റും ഹോസ്റ്റൽ വിദ്യാർത്ഥികളും ചേർന്ന് ആഘോഷിച്ചു.യോഗാചാര്യ എം.ജി.ദിലീപിന്റെ നേതൃത്വത്തിൽ വിവിധ യോഗാമുറകൾ അഭ്യസിച്ചു. പ്രിൻസിപ്പാൾ ഡോ.വർഗീസ് മാത്യൂ ഉത്ഘാടനം ചെയ്തു.എൻ.സി.സി ഓഫിസർ ലഫ്.റെയിസൺ സാം, ഡോ.റെജിനോൾഡ് വർഗീസ്, ഹോസ്റ്റൽ സെക്രട്ടറി രമ്യ രാജൻ,പരിശീലകരായ അജ്ഞലി കൃഷ്ണ, നിഖില ടി. എന്നിവർ പ്രസംഗിച്ചു.