തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ റ്റി.കെ. റോഡിൽ കലുങ്കിന്റെ പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനും വൈ.എം.സി.എ. ജംഗ്ഷനും ഇടയിലുള്ള വാഹന ഗതാഗതം 22 മുതൽ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.